യൂറോകപ്പിൽ കളി കാര്യമാവും
ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങൾ
ഇനിയാണ് കളികൾ
യൂറോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇനി കളി കാര്യമാവും. ആവേശകരമായ ഗ്രൂപ്പുതല മല്‍സരങ്ങള്‍ക്കു ശേഷം ഇന്നു മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ആരംഭിക്കുകയാണ്. രണ്ടു മല്‍സരങ്ങളാണ് ഇന്നുള്ളത്. ഇന്ത്യന്‍ സമയം 9.30ന് ആരംഭിക്കുന്ന ആദ്യ പ്രീക്വാര്‍ട്ടറില്‍ വെയ്ല്‍സും ഡെന്‍മാര്‍ക്കും ഏറ്റുമുട്ടും. രാത്രി 12.30ന് ഇറ്റലിയും ഓസ്ട്രിയയും തമ്മിലാണ് രണ്ടാമത്തെ മല്‍സരം.